Skip to main content

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 9 താത്കാലിക ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഹെല്‍പ്പര്‍ (ഇലക്ട്രിക്കല്‍)  തസ്തികയില്‍ 9 താത്കാലിക ഒഴിവ്  നിലവിലുണ്ട്, താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 23നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. 

യോഗ്യത: മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ/ തത്തുല്യം, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയ തത്തുല്യം, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എസ് എസ് എല്‍ സി, ഐടിഐ  ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ (എന്‍സിവിടി) അഞ്ച്, ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം,  പ്രായം: 18-41 (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - 17000.

date