Skip to main content

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനം

 

2024-26 അധ്യയന വര്‍ഷത്തേക്കുളള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗവണ്‍മെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം. യോഗ്യത കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ തത്തുല്യമായ കേരള സെക്കന്‍ഡറി പരീക്ഷ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള പരീക്ഷയില്‍ ചുരുങ്ങിയത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

അപേക്ഷകളും വിജ്ഞാപന പ്രകാരമുളള അനുബന്ധ രേഖകളും കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. മേല്‍പ്പറഞ്ഞ രീതിയില്‍ അല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷയില്‍ 2 മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ.ഡി യും കൂടി നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷാ ഫാറവും വിജ്ഞാപനവും വെബ്‌സൈറ്റില്‍ ലഭിക്കും. www.ddeernakulam.in.

date