Skip to main content

അസി. പ്രൊഫസർ ഒഴിവ്

        തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനിയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസി. പ്രൊഫസർ) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും  എം.ഇ/എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ജൂലൈ 10 ന് രാവിലെ  ഒമ്പതിന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്http://www.gecbh.ac.inഫോൺ: 0471-2300484.

പി.എൻ.എക്സ്. 2731/2024

date