Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംശാദായ സിറ്റിങ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് വിവിധ പഞ്ചായത്തുകളില്‍ സിറ്റിങ് നടത്തും. ജൂലൈ നാലിന് മേത്തല, ആറിന് കടവല്ലൂര്‍, ഒമ്പതിന് എടവിലങ്ങ്, 11ന് പാണഞ്ചേരി, 18നും 20നും വരവൂര്‍, 23ന് കൈപറമ്പ്, 25, 27 തീയതികളില്‍ ചേലക്കര, 30ന് ദേശമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തുക. അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നതിനാല്‍ അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാക്കണം.

date