Skip to main content

പ്രൊജക്ട് ഫെലോ ഒഴിവ്

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ മുള ഇനം സംബന്ധിച്ച ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത - എം.എസ്.സി ബോട്ടണി ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ തത്തുല്യം. യു.ജി.സി-ജെ.ആര്‍.എഫ്/ സി.എസ്.ഐ.ആര്‍-ജെ.ആര്‍.എഫ്/ ഡി.ബി.ടി-ജെ.ആര്‍.എഫ്/ ഡി.ബി.ടി- ഇന്‍സ്പയര്‍ ഏതെങ്കിലും നേടിയവര്‍, മെഥിലോം അനാലിസിസ്/ ജനിതകശാസ്ത്രം/ പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പ് തുക - 22000 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 18ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.

date