Skip to main content

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ്; വിവിധ കോഴ്‌സുകളുടെ അപേക്ഷാ തീയതി നീട്ടി

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ്, കൗണ്‍സലിങ് സൈക്കോളജി, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ഫസ്റ്റ് എയ്ഡ്, ഫിറ്റ്‌നെസ് ട്രെയിനിങ്, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, മാര്‍ഷ്യല്‍ ആര്‍ട്‌സ്, ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍, സംസ്‌കൃതം, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.ടി.പി. വേഡ് പ്രോസസിങ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പി.ജി.ഡി.സി.എ, ട്രെയിനേഴ്‌സ് ട്രെയിനിങ്, മോണ്ടിസോറി, പെര്‍ഫോമിങ് ആര്‍ട്‌സ്- ഭരതനാട്യം, ക്ലാസിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ആര്‍ട്‌സ്, സംഗീത ഭൂഷണം, സോളാര്‍ എനര്‍ജി ടെക്നോളജി, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഫാഷന്‍ ഡിസൈനിങ്, അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്നോളജി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ടെക്നോളജി തുടങ്ങിയവയാണ് കോഴ്‌സുകള്‍.

ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കേഴ്‌സുകളും ഉണ്ട്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in ല്‍ ലഭിക്കും. 18 വയസിനുമേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ https://app.srccc.in/register ലൂടെ ജൂലൈ 15 വരെ സമര്‍പ്പിക്കാം.
 

വിശദവിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം - 695 033 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0471-2325101, 8281114464.

date