Skip to main content

താല്‍ക്കാലിക അധ്യാപക ഒഴിവ്

തൃശൂര്‍ പൂത്തോളില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത- ന്യൂ ഡല്‍ഹി എന്‍.സി.എച്ച്.എം.സി.ടി, സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും അംദീകരിച്ച സ്ഥാപനത്തില്‍ നിന്നും 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മൂന്നുവര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം. ത്രീ സ്റ്റാറില്‍ കുറയാത്ത ഹോട്ടലില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂട്ട്, ഐ.എച്ച്.എം.സി.ടി, സര്‍ക്കാര്‍ കോളജ് ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ അധ്യാപന പരിചയം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ അഞ്ചിനകം fcithrissur1@gmail.com എന്ന ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2384253, 9447610223.

date