Skip to main content

ലിറ്റിൽ കൈറ്റ്സ് അവാർഡ് വിതരണവും യൂണിസെഫ് പഠന റിപ്പോർട്ട് പ്രകാശനവും ജൂലൈ 6ന്

 

ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന, ജില്ലാതല അവാർഡ് വിതരണവും യൂണിസെഫിന്റെ പഠന റിപ്പോർട്ട് പ്രകാശനവും ജൂലൈ ന് വൈകിട്ട് 3 മണിയ്ക്ക് കേരള നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. യൂണിസെഫ് ഇന്ത്യ എഡ്യുക്കേഷൻ സ്പെഷ്യലിസ്റ്റ് പ്രമീള മനോഹരൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിന് പഠന റിപ്പോർട്ട് കൈമാറും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻഐടി ഫോർ ചേഞ്ച് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ തുടങ്ങിയവർ സംസാരിക്കും. ചടങ്ങ് തത്സമയം കൈറ്റ് വിക്ടേസ് ചാനലിൽ സംപ്രേഷണം ചെയ്യും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്റോബോട്ടിക്‌സ്ഐഒടി ഉൾപ്പെടെ വിവിധ മേഖലകളിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ മേൽനോട്ടത്തിൽ നടത്തിയ പരിശീലനങ്ങൾസാമൂഹ്യ ഇടപെടൽസ്‌കൂൾ വിക്കിഡിജിറ്റൽ മാഗസിൻഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം തുടങ്ങിയവ പരിശോധിച്ചാണ് ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാർഡുകൾ നൽകുന്നത്. സംസ്ഥാന തലത്തിൽ യഥാക്രമം രണ്ട് ലക്ഷം രൂപയും 1.5 ലക്ഷം രൂപയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ സ്‌കൂളുകൾക്ക് നൽകുമ്പോൾ മൂന്നാം സ്ഥാനം നേടിയ രണ്ട് സ്‌കൂളുകൾക്ക് 60,000 രൂപ വീതവും ലഭിക്കും. ജില്ലാതലത്തിൽ 30,000, 25,000, 15000 രൂപ വീതവും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച സ്‌കൂളുകൾക്ക് ലഭിക്കും. പ്രത്യേകം രൂപകല്‌ന ചെയ്ത ട്രോഫിയും സർട്ടിഫിക്കറ്റും വിജയികളായ സ്‌കൂളുകൾക്ക് ലഭിക്കും.

പി.എൻ.എക്സ്. 2734/2024

date