Skip to main content

ക്യൂബയുമായി ആരോഗ്യ മേഖലയിലെ തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും

*ക്യൂബൻ അംബാസഡർ ഇൻ ചാർജ് മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രി ഉൾപ്പെട്ട സംഘം കഴിഞ്ഞ വർഷം നടത്തിയ ക്യൂബ സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലും ആയുർവേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും. റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡർ ഇൻ ചാർജ് അബെൽ അബെല്ല ഡെസ്പെയിൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ നിയമസഭാ ഓഫീസിൽ സന്ദർശിച്ച് ചർച്ച നടത്തി. വിവിധ സബ് ഗ്രൂപ്പുകളായി ക്യൂബയിലും കേരളത്തിലുമായി ചർച്ചകൾ മുന്നോട്ട് കൊണ്ട് പോകും. ഇതിനായി ക്യൂബൻ എംബസിയുടെ പൂർണ പിന്തുണ ഉറപ്പ് നൽകി. കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അംബാസഡർ ഇൻ ചാർജ് അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്യൂബൻ സന്ദർശനത്തിന് പിന്നാലെ മന്ത്രി വീണാ ജോർജുമായി ക്യൂബൻ അംബാസഡർ ചർച്ച നടത്തിയിരുന്നു. കുടുംബ ഡോക്ടർ പദ്ധതിറഫറൽ സംവിധാനങ്ങൾവാക്സിൻമരുന്ന് ഉദ്പാദനംജീവിതശൈലീ രോഗ നിയന്ത്രണംകാൻസർഡയബറ്റിക് ഫൂട്ട്മെഡിക്കൽ വിദ്യാഭ്യാസംആയുർവേദം എന്നീ മേഖലകളിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നു.

കേരളം ആരോഗ്യ രംഗത്ത് നവീന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. കോവിഡ്നിപമങ്കിപോക്സ് തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിച്ചു. ആരോഗ്യ രംഗത്ത് നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കി വരുന്നു. കാൻസറിന് സർക്കാർ മേഖലയിൽ റോബോട്ടിക് സർജറി യാഥാർത്ഥ്യമാക്കി. ആരോഗ്യ മേഖലയിൽ നിർമ്മിത ബുദ്ധി നടപ്പിലാക്കി. ജി ഗൈറ്റർ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറൽ ആശുപത്രി മാറി. സർക്കാർ മേഖലയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികളാരംഭിച്ചത്. ഗവേഷ രംഗത്തും വലിയ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കേരളത്തിന്റെ ഗവേഷണങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 2736/2024

date