Skip to main content

സി.ഇ.ടിയിലെ എം.ടെക് കോഴ്സുകൾക്ക് അക്രഡിറ്റേഷൻ ലഭിച്ചു

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) നാല് എം.ടെക് കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ   (എൻബിഎഅംഗീകാരം   ലഭിച്ചു. പവർ സിസ്റ്റംസ് (ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിഭാഗം)സ്ട്രക്ച്ചറൽ എൻജിനിയറിംഗ് (സിവിൽ എഞ്ചിനീയറിംഗ് വിഭാഗം)മെഷീൻ ഡിസൈൻ (മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം)സിഗ്‌നൽ പ്രോസസിംഗ് (ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗം) എന്നീ  കോഴ്സുകൾക്കാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള (2024-2027)   അക്രഡിറ്റേഷൻ ലഭിച്ചത്. ഓരോ കോഴ്സിലും  18 സീറ്റുകളാണുള്ളത്. അംഗീകാരം ലഭിച്ചതോടെ വിജയകരമായി  കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനികളിൽ ജോലി ലഭിക്കുന്നതിനും ഉപരിപഠനത്തിനുമുള്ള   സാധ്യത വർദ്ധിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജിലെ എല്ലാ ബിടെക് കോഴ്സുകൾക്കും നിലവിൽ  ഈ അംഗീകാരം ഉണ്ട്.

പി.എൻ.എക്സ്. 2737/2024

date