Skip to main content

വായന പക്ഷാചരണത്തിലെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഇന്ന്

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 5) വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് നടക്കുന്ന ജില്ലാതല അനുസ്മരണ പരിപാടി ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്കുമാർ അധ്യക്ഷനാകും. കവി സുനിൽ മുക്കാട്ടുകര ബഷീർ അനുസ്മരണം നടത്തും. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ മദനമോഹനൻ, വിദ്യാഭ്യാസ ഉപഡയറക്ടർ എ. കെ. അജിതകുമാരി, അയ്യന്തോൾ ഗവ. എച്ച്. എസ്.എസ് പ്രിൻസിപ്പാൾ ഇൻ ചാർജ് എം.ഡി രജിനി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഡോ. സിജി തുടങ്ങിയവർ സംസാരിക്കും. പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതൽ ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയാണ് വായന പക്ഷാചരണം നടത്തുന്നത്.

date