Skip to main content

ടെക്‌നിക്കൽ അസിസ്റ്റന്റ് അഭിമുഖം ജൂലൈ 18ന്

സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബൂണലുകളായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണു നിയമനം. പ്രായപരിധി 18 നും 35 നും ഇടയിൽ. ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്കും, കൗൺസലിങിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. ശമ്പളം പ്രതിമാസം 21,000 രൂപ , 250 രൂപ യാത്രാബത്ത.

താത്പര്യമുള്ളവർ ജൂലൈ 18 രാവിലെ 10.30ന് കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2343241, 9567215206

date