Skip to main content

'ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ്' അപേക്ഷ ക്ഷണിച്ചു

പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ് എന്ന ഘടകപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ യൂണിറ്റ് കോസ്റ്റിന്റെ  40 ശതമാനം തുക സബ്സിഡിയായി ലഭിക്കും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) ഓഫീസിലോ അതത് മത്സ്യഭവനുകളിലോ ജൂലൈ 11നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2464076, 2450773

date