Skip to main content

അതിഥി അധ്യാപക നിയമനം

വേങ്ങര കുറുക ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഉറുദു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് സ്കൂളില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി എത്തണം.  കൂടുതൽ വിവരങ്ങൾക്ക്: 9645457065.

എടപ്പാള്‍ നെല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.‍ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. ഇന്ന് (ജൂലൈ അഞ്ച്) ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0494 2689655, 8547006802.

 

date