Skip to main content

ആയുഷ് മിഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍

നാഷണൽ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ് (ആണ്‍), മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, ജി.എന്‍.എം നഴ്സ്, യോഗാ ഇൻസ്ട്രക്ടർ തസ്തികകളില്‍ നിയമനം നടത്തുന്നു.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വണ്ടൂർ ഗവ. ഹോമിയോ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡി.പി.എം എസ്.യു ഓഫീ‌സില്‍ എത്തിക്കണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും.

 

date