Skip to main content

ലോഗോ ഡിസൈൻ മത്സരം

നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ‘നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെയും സംരക്ഷണ പ്രവർത്തനങ്ങളുടെയും പ്രതീകം’ എന്ന വിഷയത്തിലാണ് ലോഗോ തയ്യാറാക്കേണ്ടത്. ഓരോ മത്സരാർത്ഥിക്കും മൂന്ന് ലോഗോ ഡിസൈനുകൾ വരെ സമർപ്പിക്കാം. ഉയർന്ന മിഴിവുള്ള ഡിജിറ്റൽ ഫോർമാറ്റിലായിരിക്കണം ലോഗോ സമര്‍പ്പിക്കേണ്ടത്. ഓരോ ഡിസൈനിലും ഉപയോഗിച്ച ആശയവും ഘടകങ്ങളും വിശദീകരിക്കുന്ന ഒരു ഹ്രസ്വ വിവരണവും ഉൾപ്പെടുത്തണം. ജൂലൈ 10 നകം vanmahotsav2024@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് ലോഗോ അയക്കണം. ജൂലൈ രണ്ടാം വാരത്തില്‍ നടക്കുന്ന വന മഹോത്സവ ആഘോഷ വേളയിൽ വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്ന ലോഗോ നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷന്റെ ഔദ്യോഗിക ചിഹ്നമായി ഉപയോഗിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 7306530348.

date