Skip to main content

പോളിടെക്‍നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്‍മിഷന്‍ ഇന്ന് മുതല്‍

ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളില്‍ 2024-25 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പ്രക്രിയയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളേജില്‍ ഇന്ന് (ജൂലൈ അഞ്ച്) രാവിലെ ഒമ്പതിനും ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളേജില്‍ ജൂലൈ എട്ടിന് രാവിലെ ഒമ്പത് മണിക്കും മഞ്ചേരി ഗവ. പോളിടെക്നിക് കോളേജില്‍ ജൂലൈ എട്ടിന് രാവിലെ 11 മണിക്കും സ്പോട്ട് അഡ്മിഷന്‍ നടക്കും. ലാറ്ററല്‍ എന്‍ട്രി (പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.polyadmission.org/let എന്ന വെബ്‍സൈറ്റില്‍ ‘Vacancy Position’ എന്ന ലിങ്കില്‍ ലഭിക്കും. അ‍ഡ്മിഷന് വരുമ്പോള്‍ ഹാജരാക്കേണ്ട രേഖകള്‍, ഫീസ് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ‍www.polyadmission.org/let വെബ്‍സൈറ്റില്‍ നിന്നും അതത് പോളിടെക്നിക് കോളേജുകളില്‍ നിന്നും ലഭിക്കും.

date