Skip to main content

ചെണ്ടുമല്ലി തൈ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ  നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട്  അഡ്വ ബിനോയ് കുര്യന്‍,  പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി സരള, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ യു പി ശോഭ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുലേഖാബി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date