Skip to main content

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കണിയാമ്പറ്റ ടൗണ്‍, കണിയാമ്പറ്റ സ്‌കൂള്‍, അമ്പലച്ചാല്‍, ചിത്രമൂല ഭാഗങ്ങളില്‍ ഇന്ന് (ജൂലൈ 5) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

പനമരം കെഎസ്ഇബി പരിധിയില്‍ നെല്ലിയമ്പം ആയുര്‍വേദം, കാവടം, കാവടം ടെമ്പിള്‍, എരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 8:30  മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൂളിത്തോട്, അഞ്ചാംപീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date