Skip to main content

കുവൈറ്റ് തീപിടുത്തം :അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്കാണ് അരുൺ ബാബുവിന്റെ ഭാര്യ വിനീതയ്ക്ക് നൽകിയത്.  പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. അരുൺബാബുവിന്റെ മാതാവിന്റെയും, മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. ജി.സ്റ്റീഫൻ എം.എൽ.എ, നോർക്ക സി.ഇ.ഒ അജിത്ത് കോളശേരി എന്നിവരും സന്നിഹിതരായിരുന്നു.

date