Skip to main content

മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസ് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയുടെ ഭാഗമായുള്ള വിവിധ മത്സ്യകൃഷി ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പടുതാകുളങ്ങളിലെ വരാൽ/ ആസ്സാം വാള/ അനബാസ് മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾചർ സിസ്റ്റം (തിലാപ്പിയ, അനബാസ്), ബയോഫ്‌ളോക്ക് (തിലാപ്പിയ, വനാമി), കൂട്കൃഷി (തിലാപ്പിയ, കരിമീൻ), കുളങ്ങളിലെ കാർപ്പ് / കരിമീൻ / തിലാപ്പിയ/ ആസ്സാംവാള/ വരാൽ / അനബാസ്/പൂമീൻ/ പാക്കു/ചെമ്മീൻ കൃഷി, വളപ്പിലെ മത്സ്യക്യഷി, എംബാങ്ക്മെന്റ് മത്സ്യകൃഷി, എന്നിവയാണ് ഘടക പദ്ധതികൾ. താത്പര്യമുള്ളവർ ജൂലൈ 15 നകം വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫീസിലോ, കമലേശ്വരത്തെ ജില്ലാ മത്സ്യഭവനിലോ സമർപ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2464076

date