Skip to main content

ഒആ൪സി പരിശീലക പാനലിലേക്ക് അപേക്ഷിക്കാം

 

 

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന ഔവ൪ റെസ്പോൺസിബിലിറ്റി ടു ചിൽഡ്ര൯ (ഒആ൪സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവും പരിശീലന മേഖലയിൽ പ്രവൃത്തി പരിചയവും അല്ലെങ്കിൽ രണ്ട് വ൪ഷം കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാ൪ഥികൾക്കും അപേക്ഷിക്കാം. സേവന മനോഭാവമുള്ള വൊളന്റിയറായി പ്രവ൪ത്തിക്കാ൯ തയാറുള്ളവരെയാണ് പരിശീലകരായി തിരഞ്ഞെടുക്കുന്നത്. 

താത്പര്യമുള്ള എറണാകുളം ജില്ലക്കാരായ അപേക്ഷക൪ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസ൪, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷ൯, താഴത്തെ നില, എ 3 ബ്ലോക്ക്, കാക്കനാട്, എറണാകുളം എന്ന വിലാസത്തിൽ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ നമ്പ൪- 9846883713, 9746556010.

date