Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് ജൂലൈ 9 ന്

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികള്‍ക്കുള്ള എസ്റ്റിമേറ്റ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനായുള്ള (പെറ്റീഷന്‍ ഒപി നം. 12/2024, വിശദാംശങ്ങള്‍ കമ്മീഷന്റെ www.erckerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്) സംബന്ധിച്ച് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് ജൂലൈ 9 ന് (ചൊവ്വാഴ്ച) കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോര്‍ട്ട് ഹാളില്‍ രാവിലെ 11 ന് നടത്തും.

പൊതുതെളിവെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂലൈ 8-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നകം പേരും വിശദവിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം കമ്മീഷന്‍ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലില്‍ അറിയിക്കണം. തപാല്‍ മുഖേനയും kserc@erckerala.org എന്ന ഇ-മെയില്‍ വഴിയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങള്‍ ജൂലൈ 9-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 5 വരെ സ്വീകരിക്കും. തപാല്‍ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം-695010 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

date