Skip to main content

ധാരണാ പത്രം ഒപ്പിട്ടു    

കേരളാ സ്‌പേസ്പാർക്കും (KSPACE) ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയും (DUK) തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് ധാരണാപത്രം (MoU) ഒപ്പുവെച്ചു. കെ സ്‌പേസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു കേൽക്കറിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി. കെ-സ്പേസിനെ നെ  പ്രതിനിധീകരിച്ച് സി.ഇ.ഒ ജി. ലെവിനും ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ധാരണാപത്രം ഒപ്പുവെച്ചു.

ബഹിരാകാശ സാങ്കേതിക വിദ്യഡിജിറ്റൽ സാങ്കേതികവിദ്യകൾഅഡ്വാൻസ്ഡ് ക്രിട്ടിക്കൽ ടെക്‌നോളജീസ് എന്നിവയിൽ കേരളത്തിനുള്ളിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം തയ്യാറാക്കിയിട്ടുള്ളത്. ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകബൗദ്ധിക അറിവ് പങ്കിടുകബഹിരാകാശ മേഖലയിൽ സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കുകസംരംഭകത്വത്തെ പിന്തുണയ്ക്കുകകെ സ്പേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളിലും അനുബന്ധ കമ്പനികളിലും ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും കെ സ്‌പെയ്‌സും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സഹകരിക്കും.

പി.എൻ.എക്സ്. 2764/2024

date