Skip to main content

ലാറ്ററൽ എൻട്രി  സ്‌പോട്ട് അഡ്മിഷൻ 2024-25

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ പൈനാവ്  മോഡൽപോളിടെക്‌നിക്  കോളജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള  സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷന് താല്പര്യമുള്ള പ്ലസ്ടു സയൻസ്/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ / കെ.ജി.സി.ഇ പാസായ വിദ്യാർഥികൾ ജൂലൈ 5 മുതൽ 9 വരെ  കോളേജിൽ എത്തിച്ചേരേണ്ടതാണ്. ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീയറിങ്,  ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്  എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.  രണ്ടു വർഷം കൊണ്ട് ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കാനും  കോഴ്‌സ് കാലയളവിൽ  വ്യാവസായിക പരിശീലനത്തിനും റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനത്തിനും  അവസരമുണ്ട്. റെയിൽവേ, എയർപോർട്ട്, ഐഎസ്ആർഒ, ബിഎസ്എൻഎൽ, ആശുപത്രികൾ, മൾട്ടിനാഷണൽ കമ്പനികൾ  എന്നിവിടങ്ങളിലായി അനവധി തൊഴിൽ സാധ്യതകളാണ്  കോഴ്‌സ്  പൂർത്തീകരിക്കുന്നവരെ കാത്തിരിക്കുന്നത്.  ഉന്നത വിദ്യാഭ്യാസത്തിനും അനവധി അവസരങ്ങളുണ്ട്. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർഥികൾക്ക് ഫീസിളവ്  ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0486 2297617, 8547005084, 9446073146.

പി.എൻ.എക്സ്. 2770/2024

date