Skip to main content

അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

നീതിന്യായരംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബിസി വിഭാഗത്തിൽപ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ കവിയാത്ത വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2021 ജൂലായ് ഒന്നി നും 2024 ജൂൺ 30 നും ഇടയിൽ എന്‍റോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കണം. പ്രതിവര്‍ഷം 12000 രൂപ വീതം മൂന്നു വര്‍ഷത്തേക്കാണ് ഗ്രാന്റ് ലഭിക്കുക. അപേക്ഷകർ ഇ- ഗ്രാന്റ്‌സ് 3.0 എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന (egtrantz.kerala.gov.in) ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം egtrantz.kerala.gov.in, bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ആഫീസുമായി ബന്ധപ്പെടാം. ഫോൺ : 0491 2505663

date