Skip to main content

ഡിജി കേരളം; സാക്ഷരതമിഷൻ പ്രേരക്മാരും പഠിതാക്കളും വോളന്റിയർമാരാകണം

കോട്ടയം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജി കേരളം പദ്ധതിയുടെ വൊളന്റിയർമാരായി സാക്ഷരതാമിഷൻ പ്രേരക്മാരും പഠിതാക്കളും. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്കൊപ്പം ചങ്ങാതി, നവചേതന  പദ്ധതികളുടെ ഇൻസ്ട്രക്ടർമാരും വോളന്റിയർമാരായി രജിസ്റ്റർ ചെയ്യണം. 10 സമ്പർക്ക പഠനകേന്ദ്രങ്ങളിലായി ആയിരത്തിലധികം പത്താംതരം ഹയർസെക്കൻഡറി പഠിതാക്കൾ വോളന്റിയർമാരാകും. 92 സാക്ഷരതാ പ്രേരക്മാരും വിവിധ പദ്ധതികളിലെ 50 ലധികം ഇൻസ്ട്രക്ടർമാരുമാണ് വോളന്റിയർമാരാകേണ്ടത്.
പ്രേരക്മാരും പഠിതാക്കളും ഇൻസ്ട്രക്ടർമാരും സാക്ഷരതാ മിഷൻ എന്ന പേരിൽ അതത് തദ്ദേശസ്ഥാപനങ്ങളിൽ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം അറിയിച്ചു. രജിസ്ട്രേഷൻ ലിങ്ക് https://app.digikeralam.lsgkerala.gov.in/volunteer
 

 

date