Skip to main content

ഇടുക്കി ജില്ലാ ട്രെയിനിങ്‌ സര്‍വീസ്‌ പ്രൊവൈഡേഴ്സ്‌ സമ്മിറ്റ്‌

ജില്ലയില്‍ നൈപുണ്യപരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളെയും പടങ്കെടുപ്പിച്ച് ജില്ലാ ഭരണകൂടവും, സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി സമ്മിറ്റ്‌ സംഘടിപ്പിക്കുന്നു. ജില്ലയിൽ ലഭ്യമായിട്ടുള്ള നൈപുണ്യപരിശീലന കോഴ്സുകൾ , സ്ഥാപനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന സമഗ്ര വിവരശേഖരണം, വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ മികച്ച ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുക എന്നിവ സമ്മിറ്റ് ലക്ഷ്യമിടുന്നു. ജില്ലയിലെ എല്ലാ പൊതു, സ്വകാര്യ നൈപുണ്യപരിശീലന സ്ഥാപനങ്ങൾക്കും സമ്മിറ്റില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 20 . കൂടുതൽ വിവരങ്ങള്‍ക്ക്‌ 8592022365

date