Skip to main content

അസാപിൽ ഐ-ലൈക്ക് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള നടത്തുന്ന അതിനൂതന കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ആണ് ക്ലാസുകൾ നടക്കുക. അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ്  ‍‍ഡെവലപ്മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡേറ്റ മാനേജ്മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്സൽ, ഡിജിറ്റൽ ഫ്രീലാൻസിങ്, റീറ്റയിൽ മാനേജ്മെന്റ് എന്ന് തുടങ്ങി 120 മണിക്കൂർ വീതം ദൈർഘ്യമുള്ള 18 കോഴ്സുകൾ ആണ്നിലവിൽ ലഭ്യമായിട്ടുള്ളത്. വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും link.asapcsp.in/ilike എന്ന ലിങ്ക് സന്ദർശിക്കുകയോ 9495999620 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം.

date