Skip to main content

എം സുരേന്ദ്രന്‍   റെയ്ഡ്‌കോ ചെയര്‍മാന്‍

എം സുരേന്ദ്രനെ റെയ്ഡ്‌കോ കേരള ലിമിറ്റഡിന്റെ  പുതിയ ചെയര്‍മാനായി ഐക്യകണ്‌ഠ്യേനെ തെരഞ്ഞെടുത്തു. കെ.പുഷ്പജയാണ് (കോഴിക്കോട്) പുതിയ വൈസ് ചെയര്‍മാന്‍. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഡയറക്ടര്‍മാര്‍: അഡ്വ.ഷാലു മാത്യു( കാസര്‍കോട്്)  കെ.കെ.ഗംഗാധരന്‍, പി നാരായണന്‍, അഡ്വ.വാസുതോട്ടത്തില്‍, രസ്‌ന കാരായി (കണ്ണൂര്‍), എം എം. മുസ്തഫ (മലപ്പുറം) , എ മുഹമ്മദ് മുനീര്‍ (പാലക്കാട്), അഡ്വ. പി കെ ബിന്ദു (തൃശ്ശൂര്‍),  വി ബി സേതുലാല്‍ (എറണാകുളം), ടി എം രാജന്‍ (കോട്ടയം)                 ആര്‍ അനില്‍കുമാര്‍ (തിരുവനന്തപുരം) തുടര്‍ന്ന് നടന്ന സ്വീകരണ യോഗം മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകുന്ന ഡയറക്ടര്‍മാര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.  
 

date