Skip to main content

പി.ജി. ദന്തൽ (എം.ഡി.എസ്) കോഴ്‌സിലേക്കുള്ള പ്രവേശനം: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ

കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2024 ലെ പി.ജി. ദന്തൽ കോഴ്‌സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്. 2024  ലെ പി.ജി. ദന്തൽ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ജൂലൈ 19ന് വൈകിട്ട് 5 മണിക്കു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓപ്ഷൻ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ : 0471 2525300

പി.എൻ.എക്സ്. 2968/2024

date