Skip to main content

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

*റെഡ്ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനമനുസരിച്ച് വയനാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (17.07.2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്

17-07-2024: പത്തനംതിട്ടകോട്ടയംഎറണാകുളംഇടുക്കിമലപ്പുറംകോഴിക്കോട്കണ്ണൂർകാസറഗോഡ്

18-07-2024: കോട്ടയംഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസറഗോഡ്

19-07-2024: കോഴിക്കോട്കണ്ണൂർകാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

17-07-2024: തിരുവനന്തപുരംകൊല്ലംആലപ്പുഴതൃശ്ശൂർപാലക്കാട്

18-07-2024: തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴ

19-07-2024: ഇടുക്കിഎറണാകുളംതൃശ്ശൂർപാലക്കാട്മലപ്പുറംവയനാട്

20-07-2024: കോഴിക്കോട്കണ്ണൂർകാസറഗോഡ്

21-07-2024: കണ്ണൂർകാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

പി.എൻ.എക്സ്. 2973/2024

date