Skip to main content

ഡിപ്ലോമ കോഴ്സ് – സ്പോട്ട് അഡ്മിഷൻ

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2024-25 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരമുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 2024 ജൂലൈ 19 വെള്ളിയാഴ്ച ഈ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 11 മണി വരെ ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്കും അന്നേ ദിവസം അപേക്ഷ സമർപ്പിച്ച് കൗൺസിലിംഗിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസിന് പുറമെ സ്പെഷ്യൽ ഫീ 10000 രൂപ കൂടി ഡിജിറ്റൽ പേയ്മെന്റ് വഴി ഒടുക്കേണ്ടതാണ്. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കുന്നതാണ്. പിടിഎ ഫണ്ട് പണമായി നൽകേണ്ടതാണ്. അഡ്മിഷന് വിദ്യാർഥിയോടൊപ്പം രക്ഷാകർത്താവ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക.

പി.എൻ.എക്സ്. 2983/2024

date