Skip to main content

റിസോഴ്സ് അദ്ധ്യാപക നിയമനം

 

ആലപ്പുഴ: 2024-25 അദ്ധ്യയന വര്‍ഷം നടപ്പാക്കുന്ന ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ അഞ്ച്, ആറ് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലയില്‍ റിസോഴ്സ് അദ്ധ്യാപകരെ നിയമിക്കുന്നു. 
യോഗ്യത: ബി.എ. ഇംഗ്ലീഷ്(കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫംഗ്ഷണല്‍), ടി.ടി.സി/ഡി.എഡ്/ഡി.ഇഎല്‍.എഡ്/ഇംഗ്ലീഷില്‍ ബി.എഡ്./എം.എ. ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫംഗ്ഷണല്‍)അഭികാമ്യം, അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ട്രെയിനിംഗ്, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് 
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അത്‌ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 പകല്‍ 11 മണിക്ക് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ (കളക്ട്രേറ്റിന് സമീപം) നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 

date