Skip to main content

* സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് (15)മന്ത്രി വി ശിവന്‍കുട്ടി  ഉദ്ഘാടനം ചെയ്യും*

 

ആലപ്പുഴ: ഉദ്ഘാടനത്തിനൊരുങ്ങി ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍. ജൂലൈ 15-ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്യും. നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ആലപ്പുഴ ഗവണ്‍മെന്റ്് മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുക. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനാകും.

 ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം 15-ന് രാവിലെ 10.00-ന് നടക്കും. 
പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ഫണ്ട് 2.20 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആലപ്പുഴ ഗവ. മോഡല്‍ എച്ച്.എസ്.എസ്.എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പകല്‍ 11 മണിക്ക് നടക്കും.

date