Skip to main content

റൂസയിൽ സിസ്റ്റം അനലിസ്റ്റ് അപേക്ഷ ക്ഷണിച്ചു

        ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 59300-120900 (PR 22360-37940). സർക്കാർ എൻജിനീയറിംഗ്/ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഉള്ളവർക്കും സർക്കാർ പോളിടെക്‌നിക്കുകളിൽ ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. ഒന്നിൽ കൂടുതൽ അപേക്ഷകൾ ലഭിക്കുന്ന പക്ഷം അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം. എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദം (കംപ്യൂട്ടർ/ഐ.റ്റി), PFMS -ലെ പരിചയം എന്നിവ അഭിലഷണീയമാണ്. താത്പര്യമുള്ളവർ റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർറൂസ സംസ്ഥാന കാര്യാലയംഗവ. സംസ്‌കൃത കോളജ് ക്യാമ്പസ് പാളയംയൂണിവേഴ്‌സിറ്റി പി.ഒ.തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോkeralarusa@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ റൂസ സംസ്ഥാന കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. നിയമനം സംബന്ധിച്ച് റൂസ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ/പ്രോജക്ട് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

പി.എൻ.എക്‌സ്. 3004/2024

date