Post Category
സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി തെളിവെടുപ്പ് 22ന്
സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി മെമ്പര്‍ പി. കെ. അരവിന്ദബാബു പരാതിയിന്മേല് തെളിവെടുപ്പ് നടത്തുന്നു. ജൂലൈ 22-ന് രാവിലെ 11 മുതല്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്. അന്നേദിവസം രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് കേരള പോലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും എല്ലാതരത്തിലുള്ള നടപടി അഥവാ മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍ അല്ലെങ്കില്‍ ഏതെങ്കിലു ആളെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാം. .
date
- Log in to post comments