Skip to main content

ആറന്മുള വള്ള സദ്യക്ക് അവസരമൊരുക്കി കെ. എസ്. ആർ .ടി.സി.

 

 ആറൻമുള വള്ള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന തീർത്ഥാടനയാത്രയുമായി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ. 

 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര  എന്ന ടാഗ് ലൈനിൽ ഈ യാത്ര സംഘടിപ്പിക്കുന്നത്.

 

ജൂലായ് 27 ശനി രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും  യാത്ര ആരംഭിക്കും. ആദ്യ ദിവസം  വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവടങ്ങളിൽ ദർശനം. രണ്ടാം  ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും വള്ള സദ്യയയിലും പങ്കെടുക്കാം.  ജൂലൈ 29 തിങ്കൾ രാവിലെ ആറ് മണിക്ക് കണ്ണൂരിൽ തിരികെയെത്തും. റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചാർജ്.

 

കൊല്ലൂർ - മൂകാംബിക  തീർത്ഥാടനം

 

ജൂലായ് 26 വെള്ളി രാത്രി 8 :30 ക്കു  പുറപ്പെട്ട്  വൈകുന്നേരം  ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 7  മണിക്ക് തിരിച്ചെത്തുന്ന കൊല്ലൂർ - മൂകാംബിക  തീർത്ഥാടന പാക്കേജിൽ  കുടജാദ്രി, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, അനന്തപുരം പദ്മനാഭ ക്ഷേത്രം , മധുർ ക്ഷേത്രം എന്നിവ ദർശിക്കുന്നു .താമസവും ജീപ്പ് സഫാരിയും ഉൾപ്പെടെ ഒരാൾക്ക് 2850 രൂപയാണ് ചാർജ്. ഫോൺ :  8089463675, 9497007857

 

date