Skip to main content

'നിധി ആപ് കെ നികാത്ത് ' 29 ന്

എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇ.പി.എഫ്.ഒ)നും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷ(ഇ.എസ്.ഐ.സി)നും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജൂലൈ 29ന് രാവിലെ ഒമ്പത് മണിക്ക് നിധി ആപ് കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാംപും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിലെ പ്രോഗ്രാം സെമിനാര്‍ ഹാളില്‍ വെച്ചാണ് മലപ്പുറം ജില്ലയിലെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.  അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്‍പര്യമുള്ളവര്‍ക്ക് https://tinyurl.com/mthwseme സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ പങ്കെടുക്കാം.

 

 

date