Skip to main content

വണ്ണാത്തി പുഴയുടെ തീരത്ത് മീങ്കുഴി വാട്ടര്‍ റിക്രിയേഷന്‍ സെന്റര്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

 

    

പയ്യന്നൂര്‍ നഗരസഭയിലെ വണ്ണാത്തി പുഴയുടെ തീരത്ത് വിനോദ സഞ്ചാര വകുപ്പ് നാലു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മീങ്കുഴി വാട്ടര്‍ റിക്രിയേഷന്‍ സെന്റര്‍  പൊതുമരാമത്ത് ടൂറിസവും വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

 

പുതിയ കാലഘട്ടത്തില്‍ ആളുകള്‍ നിശബ്ദ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സമയം ചെലവഴിക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും കേരളത്തില്‍ അങ്ങനെയുള്ള നിരവധിയായ ഇടങ്ങള്‍ ഉണ്ടന്നും മന്ത്രി പറഞ്ഞു.

 

ഗ്രാമീണ ജലടൂറിസം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് മീങ്കുഴി വാട്ടര്‍ റിക്രിയേഷന്‍ സെന്റ. മീങ്കുഴി അണക്കെട്ടിന് സമീപമാണ് വാട്ടര്‍ റിക്രിയേഷന്‍ സെന്റര്‍ സജ്ജമാക്കിയത്.

വിനോദ സഞ്ചാര വകുപ്പ് ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും അവിടുത്ത തനത് ഭക്ഷണ വിഭവങ്ങള്‍  ഒരുക്കി ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

പദ്ധതിയുടെ ഭാഗമായി ജലാശയം കെട്ടിസംരക്ഷിച്ചതിന് പുറമെ, കുളപ്പുര , നടപ്പാത, ഭക്ഷണ ശാല, പാര്‍ക്കിംഗ് യാര്‍ഡ്, ചുറ്റുമതില്‍, പ്രവേശന കവാടം, ഇരിപ്പിടങ്ങള്‍, സോളാര്‍ വിളക്കുകള്‍, സെക്യൂരിറ്റി ക്യാബിന്‍, ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിവയും പൂര്‍ത്തികരിച്ചു.

 

ടൂറിസം എംപാനല്‍ ആര്‍ക്കിടെക്ട് എം കുമാര്‍ ആണ് രൂപകല്‍പ്പന ചെയ്തത്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ് നിര്‍മ്മാണം നടത്തിയത്.

 

ടി ഐ മധുസൂദനന്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത , നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി വിശ്വനാഥന്‍,  നഗരസഭ കൗണ്‍സിലര്‍ പി ഭാസ്‌കരന്‍, വിനോദ സഞ്ചാര വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍,ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്,പി സന്തോഷ്, കെ വി ബാബു, കെ ജയരാജ്, കെ ടി സഹദുള്ള , പി ജയന്‍, പി വി ദാസന്‍, പി യു രമേശന്‍, പി വി ഹരിഹര്‍കുമാര്‍, ഇക്ബാല്‍ പോപ്പുലര്‍, പനക്കീല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date