Skip to main content

ഉപതിരഞ്ഞെടുപ്പ്: മദ്യ നിരോധനം ഏര്‍പ്പെടുത്തി

മലപ്പുറം നഗരസഭയിലെ പൊടിയാട് (വാര്‍ഡ് എം 45), കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ കൂട്ടിലങ്ങാടി (വാര്‍ഡ് 17), മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം (വാര്‍ഡ് രണ്ട്), വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള്‍ ചുങ്കം (വാര്‍ഡ് 14) എന്നിവിടങ്ങില്‍ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വാര്‍ഡുകളില്‍ ജൂലൈ 28 ന് വൈകിട്ട് ആറു മണി മുതല്‍ ജൂലൈ 30 വൈകിട്ട് ആറു മണി വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂലൈ 31 നും അബ്കാരി നിയമ പ്രകാരം മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു.

 

date