Skip to main content

പട്ടികജാതി/വർഗക്കാർക്ക് പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വാകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് 2024 ആഗസ്റ്റ് ആറിന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പായി https://forms.gle/YASE7rL9jLT2Wi5o8 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് നാഷണൽ കരീയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, ഗവ. മ്യൂസിക് കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഒഴിവു സംബന്ധമായ വിവരങ്ങൾക്ക് നാഷണൽ കരീയർ സർവീസ് സെന്റർ ഫോർ എസ്.എസി/എസ്.ടി ട്രിവാൻഡ്രം എന്ന ഫേയ്സ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471 2332113/8304009409.

പി.എൻ.എക്‌സ്. 3148/2024

date