Skip to main content

സോണോളജിസ്റ്റ് ഒഴിവ്

        തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന താൽകാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഓൺ കോൾ വ്യവസ്ഥയിൽ സോണോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി ആഗസ്റ്റ് ഏഴിന് ഇന്റർവ്യൂ നടത്തുന്നതാണ്. എംബിബിഎസ്, ഡിപ്ലോമ / എംഡി റേഡിയോ ഡയഗ്നോസിസ് ആണ് യോഗ്യത. താല്പര്യമുള്ളവർ വയസ്, യോഗ്യത, എക്സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അന്നേ ദിവസം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 3159/2024

date