Skip to main content

നഷ്ടപ്പെട്ട രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം

 

കൊച്ചി:  പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ ഒരുക്കിയ സംവിധാനം ഉപയോഗിച്ച്  വീണ്ടെടുക്കുന്നതിനായി കോതമംഗലം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഒക്ടോബര്‍ 5-ന് കോതമംഗലം താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് അദാലത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു.  

ആധാര്‍, എസ് എസ്, എല്‍ സി, റേഷന്‍കാര്‍ഡ്, മോട്ടോര്‍ വെഹിക്കില്‍ സേവനങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ആധാരം, പകര്‍പ്പുകള്‍, ജനനമരണവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് വീണ്ടെടുക്കാന്‍ കഴിയുന്നത്.  വിദ്യാഭ്യാസ വകുപ്പിന്റെ കൗണ്ടറില്‍ 2001 മുതലുള്ള എസ് എസ് എല്‍ സി ബുക്കിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ലഭിക്കുക.  അതിനു മുന്‍പുള്ള വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ പഠിച്ച സ്‌കൂളില്‍ അപേക്ഷ സമര്‍ച്ചിക്കണം.  1986 മുതല്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിന്റെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കൗണ്ടറില്‍ ലഭ്യമാണ്.  വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ്  എന്നിവയുടെ കാര്‍ഡ് രൂപത്തിലുള്ളവ മാത്രമേ മോട്ടോര്‍ വാഹന വകുപ്പിന്റെ കൗണ്ടറില്‍ ലഭ്യമാവുകയുള്ളൂ.

date