Skip to main content

: *സമഗ്ര ഗോത്ര പുരോഗതി ലക്ഷ്യം* *നിര്‍ദ്ദേശങ്ങളുമായി അവലോകന യോഗം*

ആദിവാസി പിന്നാക്കമേഖലയിലെ അടിസ്ഥാന പ്രശ്ന പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന തലത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന ആദ്യ അവലോകന യോഗം ശ്രദ്ധേയമായി. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന അവലോകന യോഗമാണ് ജില്ലയില്‍ ഗോത്രമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ വകുപ്പ് തലത്തില്‍ ചര്‍ച്ച ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, പിന്നാക്ക ക്ഷേമവകുപ്പ് എന്നിവവരുടെ വിവിധ പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു. വിവിധ ക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ട്, നിര്‍വ്വഹണ പുരോഗതി തുടങ്ങി ഗോത്രമേഖലയിലെ പദ്ധതി നിര്‍വ്വഹണത്തിലെ വീഴ്ചകളും കാരണങ്ങളും അവലോകന യോഗത്തില്‍ മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തില്‍ വിലയിരുത്തി.
*പ്രമോട്ടര്‍മാര്‍ ഫീല്‍ഡില്‍ നിര്‍ബന്ധം*
ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ നിയമിതരായ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ പ്രദേശത്ത് കാര്യപ്രാപ്തിയോടെ ജോലി ചെയ്യണമെന്ന് മന്ത്രി ഒ.ആര്‍.കേളു നിര്‍ദ്ദേശം നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം പ്രമോട്ടര്‍മാര്‍ ഓഫീസിലെത്തിയാല്‍ മതി. അതിനായി തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തെരഞ്ഞെടുക്കാം. ബാക്കിയുള്ള ദിവസങ്ങളില്‍ ജോലി പരിധിയിലുള്ള പ്രദേശത്ത് ഫീല്‍ഡ് വര്‍ക്ക് നടത്തണം. മാറ്റങ്ങള്‍ ഇങ്ങനെ അടിത്തട്ടില്‍ നിന്നും വരണം. ആദിവാസി കുടുംബങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഇതുവഴി അധികൃതതലത്തില്‍ എത്തിക്കാനും പരിഹാരം കാണാനും കഴിയും. പ്രമോട്ടര്‍മാര്‍ക്കും ആനിമേറ്റര്‍മാര്‍ക്കും ഇതു സംബന്ധിച്ചിച്ച് ബോധവത്കരണവും പരിശീലനം നല്‍കും.

date