Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് അഞ്ച് തയ്യല്‍ മെഷീന്‍ ലഭ്യമാക്കുന്നതിന് അംഗീകാരമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്റുകളുടെ മെച്ചപ്പെട്ട ഫീച്ചറുകളോടു കൂടിയ തയ്യല്‍ മെഷീനാണ് വിതരണം നടത്തേണ്ടത്. ക്വട്ടേഷനുകള്‍ അടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുളള തയ്യല്‍ മെഷീന്‍ പദ്ധതി എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 16 ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2425377.
date
- Log in to post comments