Skip to main content

*പുനരധിവാസം വേഗത്തിലാക്കണം*

സ്വയം സന്നദ്ധ പുനരധിവാസം, പ്രളയ സ്ഥലത്ത് നിന്നുള്ള മാറ്റിപാര്‍പ്പിക്കല്‍ തുടങ്ങിയവയെല്ലാം വേഗത്തിലാക്കണം. അനാവശ്യമായ ഇതുസംബന്ധിച്ച ഫയലുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കാന്‍ പാടില്ല. ഇതര വകുപ്പുമകളുമായി കൂട്ടായി എടുക്കേണ്ട തീരുമാനങ്ങള്‍ക്കായി കൂട്ടായി യോഗം ചേരണം. പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് വെള്ളം വൈദ്യുതി റോഡ് എന്നിവ ഉറപ്പാക്കണം. ഭൂമിയും വീടും നല്‍കിയവര്‍ക്ക് അത് ഉപയോഗിക്കുന്നില്ലെങ്കില്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി ആവശ്യമുള്ള മറ്റ് ഗോത്രവിഭാഗങ്ങള്‍ക്കായി നല്‍കണം. കൈയ്യേറ്റ ഭൂമിയിലുള്ളവര്‍ തുടങ്ങിയവരുടെയെല്ലാം കണക്കെടുക്കണം.അംബേദ്കര്‍ ഗ്രാമം പദ്ധതി ഇഴഞ്ഞുനീങ്ങരുത്. മരിയനാട് തുടങ്ങിയ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.

date