Skip to main content

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പിജിഡിസിഎഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) ഡിസിഎ (എസ്) കോഴ്‌സുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിസിഎ കോഴ്‌സിനും പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിസിഎ (എസ്) കോഴ്‌സിനുംഡിഗ്രി യോഗ്യതയുള്ളവർക്ക് പിജിഡിസിഎ കോഴ്സിനും ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ്. കോഴ്‌സിന്റെ സമയംഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ സന്ദർശിക്കുക. ഫോൺ: 0471-2560333/ 9995005055.

പി.എൻ.എക്‌സ്. 3181/2024

date