Skip to main content

ജില്ലാ ആസൂത്രണ സമിതികൾ മാലിന്യസംസ്‌കരണ പദ്ധതികൾക്ക് പ്രാധാന്യം നൽകണം : അഡീഷണൽ ചീഫ് സെക്രട്ടറി

 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ മാലിന്യസംസ്‌കരണ പദ്ധതികളുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതികൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ പ്രത്യേക നിർദേശം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർ പ്രത്യേക ശ്രദ്ധ നൽകണമെന്ന് അവർ നിർദേശിച്ചു.

പദ്ധതി രൂപീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഇക്കാര്യം ഉറപ്പാക്കാൻ ജില്ലാ പ്ലാനിംഗ് ഓഫീസർ പ്രത്യേക യോഗം വിളിച്ച് മാലിന്യ സംസ്‌കരണ മേഖലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഗ്യാപ് സംബന്ധിച്ചു വിലയിരുത്തൽ നടത്തുകയും ഇത് നികത്തുന്നതിന് പര്യാപ്തമായ പദ്ധതികൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുകയും വേണം. സ്വച്ഛ് ഭാരത് മിഷൻശുചിത്വ കേരളം പദ്ധതികേരള ഖരമാലിന്യ പരിപാലന പദ്ധതിഗ്രാമീണ - നഗര തൊഴിലുറപ്പ് പദ്ധതികൾപതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ്അമൃത്ഇറിഗേഷൻ എന്നിവ ഉൾപ്പെടെ സാധ്യമായ എല്ലാ ധനസ്രോതസുകളുടെയും സംയോജനം സാധ്യമാക്കിയാൽ നിലവിലെ ഗ്യാപ് നികത്തുന്നതിന് ആവശ്യമായ പദ്ധതികൾ ഏറ്റെടുക്കുന്നതിന് പര്യാപ്തമായ അളവ് ഫണ്ട് കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി പദ്ധതി രൂപീകരണവും അവയുടെ കൃത്യമായ നിർവ്വഹണവും ഉണ്ടായാൽ മാലിന്യ സംസ്‌കരണത്തിലെ നിലവിലെ അപര്യാപ്തതകൾ പരിഹരിക്കാനാവും.

നിലവിലെ ഗ്യാപ്പുകൾ കണ്ടെത്തി ആസൂത്രണ സമിതിക്ക് റിപ്പോർട്ട്  ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പ്‌ ജോയിൻറ് ഡയറക്ടർമാരെയും  ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർമാരെയും  ചുമതലപ്പെടുത്തി. സാനിറ്ററി മാലിന്യങ്ങൾ, കെട്ടിട നിർമ്മാണങ്ങളും പൊളിക്കലുകളുമായി ബന്ധപ്പെട്ടവ എന്നിവയെല്ലാം പദ്ധതി രൂപീകരണത്തിൽ പരിഗണന വിധേയമാവണം.  ജില്ലാതലത്തിലെയും  ബ്ലോക്ക് തലത്തിലെയും ഫിനാൻസ് കമ്മീഷൻ ഗ്രാന്റുകൾ ഉൾപ്പെടെയുള്ള ഫണ്ടുകൾ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികൾ ഏറ്റെടുക്കുന്നതിലേക്ക് കൂടുതലായി വകയിരുത്തുന്നതിനും കക്കൂസ് മാലിന്യ സംസ്‌കരണംകെട്ടിട നിർമ്മാണ പൊളിക്കൽ മാലിന്യ പരിപാലനംസാനിറ്ററി മാലിന്യ പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ജില്ലാതലത്തിൽ സാധ്യതയുള്ള പദ്ധതികൾ  ഏറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് തലത്തിൽ ചെയ്യാൻ കഴിയുന്നത് ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷർ ഉറപ്പ് നൽകി.

മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി  വെള്ളിയാഴ്ച രാവിലെ വിളിച്ച യോഗത്തിന്റെ തുടർച്ചയായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആസൂത്രണ സമിതികളുടെ സംയുക്തയോഗം വിളിച്ചത്.   യോഗത്തിൽ സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമപ്രിൻസിപ്പൽ ഡയറക്ടർ സാംബശിവ റാവുശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് (റിട്ട)പ്ലാനിംഗ് ബോർഡ് അംഗം ജിജു. പി. അലക്‌സ്ജോസഫൈൻ തുടങ്ങിയവർ സംസാരിച്ചു.

പി.എൻ.എക്‌സ്. 3188/2024

date