Skip to main content

ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

 

സമഗ്ര ശിക്ഷാ കേരളയുടെ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേക്ക് സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ എച്ച് എസ് എസ് ടി / വി എച്ച് എസ് എസ് ടി/എച്ച് എസ് എസ് ടി (ജൂനിയര്‍)//എച്ച് എസ് ടി/പ്രൈമറി ഹെഡ് മാസ്റ്റര്‍/എല്‍ പിഎസ് ടി/യുപിഎസ് ടി തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപ പത്രം ഉള്‍പ്പെടെ ഓഗസ്റ്റ് ആറിന് വൈകിട്ട് നാലിനകം എറണാകുളം എസ്.ആര്‍.വി. എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം മാതൃക സമഗ്രശിക്ഷയുടെ വെബ്‌സൈറ്റിലും എസ്.എസ്.കെ ജില്ലാ കാര്യാലയത്തിലും ലഭ്യമാണ്. വിലാസം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ് ചിറ്റൂര്‍ റോഡ്, എറണാകുളം - 682011, ഫോണ്‍: 04842962041.

date